Friday, May 3, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം: പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും

കോഴിക്കോട്: ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും.
കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നി​ല​വി​ൽ കേ​സ് ദേ​ശീ​യ ​അ​ന്വേ​ഷ​ണ
ഏ​ജ​ൻ​സി​യു​ടെ കൊ​ച്ചി യൂ​നി​റ്റ് ഏ​റ്റെ​ടു​ത്തിട്ടുണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ ​നി​ന്ന് പി​ടി​യി​ലാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​ച്ച​തി​നു​ പി​ന്നാ​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി​യെ ഏ​പ്രി​ൽ ഏ​ഴി​ന് അ​വി​ടെ​യെ​ത്തി മ​ജി​സ്ട്രേ​റ്റ് 20 വ​രെ റി​മാ​ൻ​ഡ് ​ചെ​യ്തി​രു​ന്നു. ഷാ​രൂ​ഖ് സെ​യ്ഫി വി​യ്യൂ​ർ ജ​യി​ലി​ലാണ് ക​ഴി​യു​ന്ന​ത്.

എലത്തൂർ ട്രെയിൻ തീവെപ്പിലും തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്ര​തി​ക്കെ​തി​രെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം (യു.​എ.​പി.​എ) 16-ാം വ​കു​പ്പും ചു​മ​ത്തി. ഇതേ തുടർന്നാണ് കേ​സ് ജി​ല്ല ​​സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റിയത്.

Related Articles

Latest Articles