Saturday, September 19, 2026

കാരയ്ക്കാട് ഫുട്ബോൾ പൂരത്തിന് ഇനി ഏഴു ദിനങ്ങൾ കൂടി.. കാരയ്ക്കാട് ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് 27 ന് ആരംഭിക്കും

ചെങ്ങന്നൂർ : കാരയ്ക്കാട് ലിയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റ് 27 മുതൽ 30 വരെ നടക്കും. കാരയ്ക്കാട് എസ്.എച്ച്.വി. ഹൈസ്കൂൾ മൈതാനത്ത് 27-ന് വൈകുന്നേരം 5.30-ന് ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോൺ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷെറഫലി ചടങ്ങിൽ മുഖ്യാതിഥിയാകും.

ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലകേരള ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ

വിദേശതാരങ്ങളുൾപ്പെട്ട കേരളത്തിലെ എട്ടു പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവർ രക്ഷാധികാരികളായുള്ള സ്വാഗതസംഘം ടൂർണമെന്റിനോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്നുണ്ട്. വിജയികൾക്ക് ഒരുലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 50,000 രൂപയും സമ്മാനമായി ലഭിക്കും എൻ. സു കുമാരക്കുറുപ്പ്, എം.എൻ. രാധാ കൃഷ്ണക്കുറുപ്പ്, പി.ആർ. മനുനാഥ്, സാബു മാത്യു, വിനോദ് കുമാർ, പ്രവീൺ എൻ. പ്രഭു എന്നിവർ ഭാരവാഹികളായ സംഘാടകസമിതിയാണ് ടൂർണമെന്റിന് പിന്നിൽ പ്രവർത്തിക്കുന്നത്.

Related Articles

Latest Articles