Saturday, October 24, 2026

കോഴിക്കോട് ഭീകരാക്രമണം; പിടികൂടിയ പ്രതിയുമായി കേരള എടിഎസ് സംഘം കർണാടക വരെയെത്തി;പുലർച്ചയോടെ കേരളത്തിലെത്തും

ബെംഗളൂരു : കോഴിക്കോട് ഭീകരാക്രമണക്കേസിൽ മഹാരാഷ്ട്ര എടിഎസ്, കേരള എടിഎസിന് കൈമാറിയ പ്രതി ഷാരൂഖ് സെയ്ഫിയെ നാളെ പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും. പ്രതിയുമായി ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള എടിഎസ് സംഘം നിലവിൽ കര്‍ണാടക വരെ എത്തിയിട്ടുണ്ട്.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് വലയിലാക്കിയത് . മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു ഇയാളെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. തങ്ങളുടെ ചോദ്യം ചെയ്യലില്‍ ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Related Articles

Latest Articles