ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിലെ D-1 കോച്ചിൽ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ അന്വേഷണത്തിന് കേരളപോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി P. വിക്രമൻ സംഘത്തലവനായുള്ള 18 അംഗ അന്വേഷണസംഘമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. M.R അജിത്കുമാറിന്റെ മേൽനോട്ടത്തിലാകും അന്വേഷണം നടക്കുക. 3 ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്.
അതെസമയം പ്രതിയുടെ കൂടെ വേറെ ഒരാൾ കൂടിയുണ്ടായിരുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ പ്രതിക്കൊപ്പമുണ്ടായിരുന്നയാൾ തള്ളിയിട്ടതാണോ എന്ന സംശയത്തിലാണ് പോലീസ്.

