Friday, May 17, 2024
spot_img

കോഴിക്കോട് ട്രെയിൻ ആക്രമണം ; മതസ്പർദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്‌

തിരുവനന്തപുരം : കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. തെറ്റിദ്ധാരണയും മതസ്പര്‍ദ്ധയുണ്ടാക്കുന്നതുമായ പ്രചാരണം പാടില്ലെന്നും പോലീസ് അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം.

കേരള പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

Related Articles

Latest Articles