Tuesday, May 7, 2024
spot_img

കോഴിക്കോട് ജലവിതരണ പൈപ്പ് പൊട്ടി ; കുടിവെള്ള വിതരണം തടസ്സപ്പെട്ടു, പരിഹാര ശ്രമങ്ങൾ തുടർന്ന് വാട്ടര്‍ അതോറിറ്റി

കോഴിക്കോട് : ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. നഗരത്തിലേക്ക് ജലം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെയും നഗര പരിധിയിലെയും കുടിവെള്ള വിതരണമാണ് തടസ്സപ്പെട്ടത്. ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിൽ ഉഴുകിയതിനെ തുടർന്ന് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ വാഹന ഗതാഗതവും തടസ്സപ്പെട്ടു.

സംഭവത്തെ തുടർന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. സബ്‌സിഡറി പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് താത്ക്കാലികമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

Related Articles

Latest Articles