Sunday, May 19, 2024
spot_img

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്ക് ; വാരിയെല്ലിന് ക്ഷതം,രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർ

ഹൈദരാബാദ് : ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.വാരിയെല്ലിനു ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പ്രഭാസ് നായകനായി എത്തുന്ന പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെ ആക്ഷൻ രംഗം അഭിനയിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

Related Articles

Latest Articles