Tuesday, May 21, 2024
spot_img

ലളിതയുടെ ഫോണുകൾ പോലും എടുക്കാത്ത സൂപ്പർസ്റ്റാറുകൾ; കൈത്താങ്ങായത് സുരേഷ് ഗോപി മാത്രം

ലളിതയുടെ ഫോണുകൾ പോലും എടുക്കാത്ത സൂപ്പർസ്റ്റാറുകൾ; കൈത്താങ്ങായത് സുരേഷ് ഗോപി മാത്രം | KPAC LALITHA

ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു. ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല. കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഓടി നടന്ന് അഭിനയിച്ചു. ഒടുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച വലിയ ബാധ്യതകള്‍ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്‌നം കൊണ്ടും ലളിത ഇല്ലാതാക്കി. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍വിടാതെ പിന്തുടര്‍ന്നു. ചിലരുടെ സഹായം കൊണ്ടാരുന്നു തിരിച്ചുവരവുകള്‍. അതേസമയം വൈശാലി എന്നത് ഭരതന്റെ സ്വപ്‌ന സിനിമയായിരുന്നു. മലയാളിയെ ഞെട്ടിച്ച സിനിമ.

ഇതിന് ശേഷം ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഭദ്രൻ ഒരു വീടു വച്ചു. തന്റെ കലാ ഹൃദയം പ്രതിഫലിപ്പിക്കുന്ന തരത്തിലെ മണി മാളിക. എല്ലാ അർത്ഥത്തിലും കലാകാരനായി ജീവിച്ച ഭരതന്റെ ജീവിതം താളം തെറ്റിയതുമായിരുന്നു. കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന അരാജക ജീവിതം. ഈ ജീവിതം ലളിതയെ പലപ്പോഴും മാനസികമായി തളർത്തി. വൈശാലിയെന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, ഈ കടം വീട്ടാനായി ആ വീടും വിറ്റു. അപ്പോഴും കടം തീർക്കാൻ വീടു വിറ്റ് കിട്ടിയ പണം പര്യാപ്തമായിരുന്നില്ല. പിന്നീട് ഭരതന്റെ മരണം. ഇതോടെ ജീവിത പ്രാരാബ്ദങ്ങളെല്ലാം ലളിതയുടെ തോളിലായി. എത്ര അഭിനയിച്ചാലും തീർത്ത അത്രയുണ്ടായിരുന്നു ബാധ്യത. ചുറ്റും നിൽക്കുന്നവരെ സഹായിക്കുകയും വേണം.

ഇതിനൊപ്പം മകളേയും മകനേയും മുമ്പോട്ട് കൊണ്ടു പോകണം. പ്രതീക്ഷയായ മകൻ സിദ്ധാർത്ഥും വിവാദങ്ങളിലേക്കാണ് വീണത്. വിവാഹത്തിലെ പ്രശ്‌നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി. മുറിയടച്ച് അകത്തിരുന്ന സിദ്ധാർത്ഥ അമ്മയ്ക്ക് കുറച്ചു കാലം തീരാ വേദനയായി. ഇതെല്ലാം അതിജീവിച്ച് സിദ്ധാർത്ഥ് മിടു മിടുക്കനായപ്പോഴേക്കും ലളിതയെ രോഗം പിടിച്ചു കുലുക്കി. പിന്നെ ചികിൽസയ്ക്ക് വേണ്ടിയുള്ള യാത്രകൾ. അഭിനയത്തിലും സജീവമാകാൻ കഴിയാത്ത അത്ര രോഗാവസ്ഥ. അപ്പോഴും തട്ടീം മുട്ടീം അടക്കമുള്ള ടെലിവിഷൻ സീരിയലുകളിൽ ലളിത അഭിനയിച്ചു. പണം വാങ്ങി.

മകളുടെ വിവാഹമായിരുന്നു ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം. സഹായിക്കാൻ ആരുമില്ലേ എന്ന് സ്വയം ചോദിച്ച സമയം. മലയാളത്തിൽ സൂപ്പർതാര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകൾ ലളിതയെ തളർത്തിയിരുന്നു. ഒടുവിൽ 50000 രൂപ വിവാഹത്തിന് സമ്മാനമായി നൽകി. അത് തിരിച്ചു കൊടുക്കുമെന്ന് പല സുഹൃത്തുക്കളോടും ലളിത പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് ഏറ്റവും അധികം സഹായിച്ചത് ദിലീപായിരുന്നു. ലളിതയുടെ മകന്റെ അപകടവും അവരെ തളർത്തി. അപ്പോഴും ദിലീപായിരുന്നു സഹായം. മകന് തിരിച്ചു വരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി. അതായിരുന്നു ചന്ദ്രേട്ടൻ എവിടെയാണ് എന്ന സിനിമ. ചികിൽസാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായെത്തി. അതല്ലാതെ ഒരു നടനേയും തന്നെ സഹായിച്ചതായി കെപിഎസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല. പല ചാനൽ അഭിമുഖത്തിലും സഹായിക്കുന്നവരെ കൃത്യമായി പറയുന്ന സ്വഭാവക്കാരിയായിരുന്നു ലളിത.

Related Articles

Latest Articles