Wednesday, May 15, 2024
spot_img

പൊട്ടിത്തെറിക്കിടെ വീണ്ടും വടിയെടുത്ത് കെപിസിസി; ചാനൽ ചർച്ചയിൽ പോകേണ്ടന്ന് നേതാക്കന്മാർക്ക് നിർദേശം; ലംഘിച്ചാൽ നടപടി ഉറപ്പെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളെ വിലക്കി കെപിസിസി. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കെപിസിസി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. മാത്രമല്ല വിലക്ക് ലംഘിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കെപിസിസിയുടെ തീരുമാനം. ഒപ്പം നേതൃത്വത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശവും കെപിസിസി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

കെപിസിസിയുടെ തീരുമാനം വന്നയുടൻ ഈ വിഷയത്തില്‍ അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോർഡിനേറ്ററും കോൺഗ്രസ് നേതാവുമായ അനില്‍ ബോസ് പ്രതികരിച്ചത് ഇങ്ങനെ:

‘ഇന്നലെവരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും, അല്ലാത്തതുമായ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പുതു ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കെ.പി.സി.സി. കൈക്കൊണ്ടിട്ടുള്ളതാകുന്നു. ആകയാല്‍ ഇന്ന് പങ്കെടുക്കാമെന്ന് ഏറ്റിരുന്ന മനോരമ കൗണ്ടര്‍ പോയിന്റ്, 24 ന്യൂസ് ഡിബേറ്റ് എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയില്ല. പാര്‍ട്ടി ഔദ്യോഗിക തീരുമാനപ്രകാരമാണ് ഏറ്റ കാര്യങ്ങളില്‍ നിന്ന് മാറേണ്ടി വരുന്നത്’.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles