Tuesday, May 14, 2024
spot_img

ഭാരതം മെഡൽ വേട്ട തുടരുന്നു; പാരാലിമ്പിക്സിൽ കൃഷ്ണ നഗറിലൂടെ രാജ്യത്തിന് അഞ്ചാം സ്വർണ്ണം; ബാഡ്മിന്റണില്‍ ഇത് രണ്ടാമത്തെ സ്വര്‍ണ്ണമെഡല്‍

ടോക്കിയോ: പാരാലിമ്പിക്സിൽ ഭാരതത്തിന് ഒരു സ്വർണ്ണം കൂടി. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ് എച്ച്‌ 6 വിഭാഗത്തില്‍ കൃഷ്ണ നഗറാണ് സ്വർണ്ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഹോങ്കോംഗിന്റെ കായ് മാന്‍ ചുവിനെയാണ് തോല്‍പിച്ചത്. പാരാലിമ്ബിക്‌സില്‍ ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാമത്തെ സ്വർണ്ണമാണിത്.

കൃഷ്ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത് എന്നാൽ രണ്ടാമത്തെ സ്വര്‍ണ്ണമെഡലും. ഹോങ്കോംഗ് താരത്തെ 21-17, 16-21, 21-17 എന്ന സ്‌കോറിലാണ് തോല്‍പിച്ചത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 19 ആയിരിക്കുകയാണ് ഇപ്പോൾ.

ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ന് നടന്ന പുരുഷ സിംഗിള്‍സ് എസ്എച്ച്6 വിഭാഗത്തില്‍ മികച്ച വിജയം നേടിയ ശേഷം ഇന്ത്യയുടെ കൃഷ്ണ നഗര്‍ ബാഡ്മിന്റണില്‍ രാജ്യത്തെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ നേടിയത്.

അതേസമയം ബാഡ്മിന്റണില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന പ്രമോദ് ഭഗത്തിന് ശേഷം പാരാലിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയാളാണ് കൃഷ്ണ. ശനിയാഴ്ച പുരുഷ സിംഗിള്‍സ് എസ്‌എല്‍ 3 വിഭാഗത്തില്‍ ഭഗത് സ്വര്‍ണം നേടിയിരുന്നു.

മാത്രമല്ല ഇന്ന് രാവിലെ ബാഡ്‌മിന്‍റണ്‍ എസ്എൽ4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോല്‍വി. സ്‌കോര്‍ 21-15, 17-21, 15-21.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles