Monday, April 29, 2024
spot_img

മാലി ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ സണ്ണിയെത്തി; ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ വൈറല്‍


അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാലിദ്വീപില്‍ നിരവധി സെലിബ്രിറ്റികള്‍ എത്താറുണ്ട്. എന്നാല്‍ ഈ കോവിഡ് കാലത്ത് കുടുംബസമേതം തന്നെ അവധി ആഘോഷിക്കാന്‍ എത്തിയ താരത്തിനെ ചുറ്റിപ്പറ്റിയാണ് ആരാധകവൃന്ദം. തോളിലൊരു മക്കാവുവിനെയും ഇരുത്തി സണ്‍ഗ്ലാസില്‍ ഫുള്‍സ്ലീവ് ഹാഫ് ടോപ്പില്‍ എത്തിയ സുന്ദരി മറ്റാരുമല്ല മലയാളികളുടെ സ്വന്തം സണ്ണി ലിയോണ്‍ ആണ്.

വെള്ള മണല്‍തരികളില്‍ ചുവപ്പും പച്ചയും നീലയും കലര്‍ന്ന മക്കാവു താരത്തിന്റെ തോളിലാണ് ഇരിക്കുന്നത്. ലൈറ്റ് ബ്ലൂ കളറില്‍ ടോപ്പും ഹെയര്‍ബാന്റും അണിഞ്ഞ സണ്ണി എന്നത്തേയും പോലെ വളരെ സുന്ദരിയായിരിക്കുന്നു. തന്റെ സണ്‍ഗ്ലാസ് തട്ടിപ്പറിക്കാന്‍ മക്കാവു നോക്കുന്നതും താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇവര്‍ക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും മക്കളായ നിഷകൗര്‍ വെബറും ആഷര്‍ സിങ് വെബറും നോഹ സിങ് വെബറുമുണ്ട്.

കുടുംബസമേതം അവധിക്കാലം ആഘോഷിക്കുന്ന സണ്ണിക്കും കുടുംബത്തിനും ആശംസകളുമായി നിരവധി പേരാണ് പോസ്റ്റില്‍ കമന്റിട്ടത്.

Related Articles

Latest Articles