Kerala

തിരുവനന്തപുരം ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ മേൽപ്പാലം ഇനി അതിവേഗതയിൽ; നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൃഷ്‌ണകുമാർ; ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച് അന്ത്യശാസനം നൽകി നിതിൻ ഗഡ്‌കരി

തിരുവനന്തപുരം: നഗരത്തിൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനം വളരെയേറെ ബുദ്ധിമുട്ട് നേരിടുന്ന സ്ഥലമാണ് ഈഞ്ചക്കൽ ജംഗ്‌ഷൻ. NH 66 ലെ തിരക്ക് ലഘൂകരിക്കാൻ മേൽപ്പാലം അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസം വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിൽക്കണ്ട് അദ്ദേഹം പ്രശ്നം ഉന്നയിച്ചു. പദ്ധതി കാലതാമസം ഒഴിവാക്കി എത്രയും വേഗം പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് അദ്ദേഹം മന്ത്രിക്കുമുന്നിൽ വച്ചത്. ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തത് ദിവസേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറേക്കോട്ട, അട്ടക്കുളങ്ങര റൂട്ടുകളിൽ. ആക്കുളത്ത് ലുലു മാൾ സ്ഥാപിച്ചതിനെ തുടർന്ന് നഗരത്തിൽ നിന്ന് ബൈപ്പാസിലേക്കുള്ള തിരക്ക് വർധിച്ചു. തൽഫലമായി, വാഹനമോടിക്കുന്നവർ ഈഞ്ചക്കൽ സിഗ്നലിൽ ഗതാഗതകുരുക്കിൽ കാത്തുകിടക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.

ആവശ്യങ്ങൾ വളരെ അനുഭാവപൂർവ്വം ഗഡ്‌കരി കാര്യങ്ങൾ ശ്രവിക്കുകയും ഉടൻ തന്നെ NHAI പ്രാദേശിക ഓഫീസിന്റെ ഭാഗത്തുനിന്നു എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. കേരളത്തിലെ NHAI പ്രാദേശിക ഓഫീസിൽ ചാർജുള്ള ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച മന്ത്രി, എത്രയും പെട്ടന്ന് മേൽപാലം നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചു പദ്ധതി പൂർത്തീകരിച്ചു തനിക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തതായി കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വരും ദിവസങ്ങളിൽ ദ്രുതഗതിയിൽ തന്നെ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും നരേന്ദ്ര മോദി സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയിട്ടുള്ള നിരവധി പദ്ധതികളോടൊപ്പം ഈഞ്ചക്കൽ മേൽപ്പാലവും താമസിയാതെ തന്നെ തലസ്ഥാനത്തിന്റെ തിലക കുറിയായി തലയുയർത്തി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kumar Samyogee

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

8 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

8 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

9 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

11 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

12 hours ago