Monday, December 29, 2025

“10 ദിവസം കൊണ്ട് 10 കിലോ കുറഞ്ഞു ” കെ ആർ കെയുടെ പരാമർശം; ട്രോളി സോഷ്യൽ മീഡിയ

 

മുംബൈ : 2020 മുതൽ ബോളിവുഡ് സെലിബ്രിറ്റികളെ ലക്ഷ്യമിട്ട വിവാദമായ ട്വീറ്റുകളുമായി ബന്ധപ്പെട്ട് കമാൽ ആർ ഖാനെ ഓഗസ്റ്റ് 29 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടി കുറച്ച് ദിവസങ്ങൾക്ക് ശേഷം, 2021 ലെ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം വീണ്ടും അറസ്റ്റിലായി.  ആ കേസിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് താൻ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്ന് കെആർകെ ഇപ്പോൾ അവകാശപ്പെടുന്നു . അതേ സമയം താൻ 10 കിലോ കുറഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു .

“ഞാൻ 10 ദിവസം ലോക്കപ്പിൽ വെള്ളം മാത്രം കുടിച്ചു , അതിനാൽ എനിക്ക് 10 കിലോ ഭാരം കുറഞ്ഞു.”

അദ്ദേഹത്തിന്റെ അവകാശവാദത്തിൽ ട്രോളുകളാണ് ഫലം . “”വൈദ്യശാസ്ത്രപരമായി പോലും ഇത് എങ്ങനെ സാധ്യമാകും? കഠിനമായ അധ്വാനവും കുടിവെള്ളവും കൊണ്ട് പോലും, 10 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കുക അസാധ്യമാണ്, അത് മസിലായാലും കൊഴുപ്പായാലും, സാധ്യമല്ല.” സോഷ്യൽ മീഡിയയിൽ ഉപയോക്താവ് എഴുതി

Related Articles

Latest Articles