Saturday, October 3, 2026

ഓണ വിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ 406 വാഴകൾ നിഷ്കരുണം വെട്ടി നിരത്തി കെ എസ് ഇ ബി, നടപടി ഹൈടെൻഷൻ ലൈനിന്റെ മറവിൽ, വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർഷകന് നഷ്ടം ലക്ഷങ്ങൾ

കൊച്ചി: ഓണത്തിലേക്ക് പാകപ്പെടുത്തിയ വാഴക്കുലകൾ നശിപ്പിച്ച് കെ എസ് ഇ ബി. കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴകൾ നശിപ്പിച്ചതെന്നാണ് കെഎസ്ഇബി നൽകുന്ന വാദം. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് തനിക്ക് കെഎസ്ഇ വരുത്തിവച്ചതെന്നും അനീഷ് വ്യക്തമാക്കി.

അതേസമയം, ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്നും പറയുകയായിരുന്നെങ്കിൽ വാഴയുടെ ഏതെങ്കിലും ഭാഗങ്ങൾ വെട്ടി മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമായിരുന്നുവെന്നും അനീഷ് പറഞ്ഞു.

Related Articles

Latest Articles