Sunday, January 11, 2026

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതാണ് കെഎസ്ഇബിക്ക് ഇരുട്ടടിയായി മാറിയത്. പ്രാഥമിക കണക്കുകൾ മാത്രം അനുസരിച്ച് 48 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് സംഭവിച്ചിട്ടുള്ളത്. വിശദമായ പരിശായധനയ്ക്ക് ശേഷം തുക ഉയരാനാണ് സാധ്യത.

6230 എൽഡി പോസ്റ്റുകളും 895 എച്ച്ഡി പോസ്റ്റുകളും തകരുകയും 185 ട്രാൻസ്ഫർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 11 കെ വി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനാണ് നിലവിൽ ആദ്യ പരിഗണന നൽകുന്നത് എന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. ട്രാൻസ്ഫോർമറുകളിലെയും എൽഡി ലൈനുകളിലെയും തകരാറുകൾ പരിഹരിച്ച ശേഷം ആയിരിക്കും ഉപഭോക്താക്കളുടെ വ്യക്തിഗത പരാതികൾ പരിഹരിക്കുക ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ ഒഴികെ ഭൂരിഭാഗം സ്ഥലങ്ങളിലും സമയബന്ധിതമായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചതായും കെഎസ്ഇബി അറിയിച്ചു.

Related Articles

Latest Articles