Friday, December 26, 2025

കെഎസ്ഇബി; ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ഇബി വിഷയം പരിഹരിക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സമരപരിപാടികൾ നടത്തിവരുന്ന സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. നേതാക്കളുടെ സ്ഥലം മാറ്റം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല.

വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഇനിയൊരനുകൂല നടപടിയുണ്ടായില്ലെങ്കിൽ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Related Articles

Latest Articles