Monday, December 29, 2025

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മത്സ്യ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മത്സ്യമാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ അടൂര്‍ ഡിപ്പോയിലെ ബസാണ്അപകടത്തിൽപ്പെട്ടിരിക്കുന്നത്. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച്‌ മാറ്റിയ ബസാണ് നിയന്ത്രണം വിട്ട് മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറിയത്.

ബസ് ഡ്രൈവര്‍ കൊല്ലം മറവൂര്‍ അശ്വതി ഭവനില്‍ ജി അനില്‍കുമാര്‍, കണ്ടക്ടര്‍ കൊട്ടയ്ക്കാട് വി എസ് അനന്തപത്മനാഭവന്‍, യാത്രക്കാരി ഉഴവൂര്‍ സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി ചൈതന്യ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകള്‍ പറ്റിയ മറ്റ് യാത്രക്കാര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

 

Related Articles

Latest Articles