Thursday, January 8, 2026

പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് അപകടം;പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

എറണാകുളം : പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഒക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയാണ് ബസിന്റെ മുൻവാതിൽ തുറന്ന് വീണത്.

ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിന്റെ മുൻവശത്തെ വാതിൽ തുറന്നു പോവുകയായിരുന്നു. പിന്നാലെ ഡോറിന് അരികിൽ നിന്ന പെൺകുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. ഫർഹയെ വിദഗ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles