തൃശൂർ: ചെന്ത്രാപ്പിന്നിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു.. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച് മതിൽ തകർത്താണ് ഒടുവിൽ ബസ് നിന്നത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.