Tuesday, January 13, 2026

യാത്രക്കാരിയോട് മോശമായി പെരുമാറി; KSRTC കണ്ടക്ടറെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടു

വൈക്കം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് കസ്റ്റഡിയിലാവുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്ത KSRTC കണ്ടക്ടറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. KSRTC വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി പി അനിലിനെയാണ് സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടത്. 2020 നവംബർ. മാസം 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സിലെ യാത്രക്കാരിയെ അനിൽ ടിക്കറ്റ് നൽകുമ്പോഴും ബാലൻസ് നൽകുമ്പോഴും ശരീര ഭാഗത്ത് സ്പർശിക്കുകയും മര്യാദാ ലംഘനം നടത്തുകയും ചെയ്തു.

പെൺകുട്ടി വെള്ളൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അനിലിനെതിരെ ഐപിസി 354 വകുപ്പനുസരിച്ച് കേസ്സെടുക്കുകയും പ്രതി റിമാന്റിലാവുകയും ചെയ്തു. KSRTC വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീവനക്കാരനെ സർവ്വീസിൽ നിന്ന് പുറത്താക്കിക്കൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി ഉത്തരവിറക്കിയത്.

Related Articles

Latest Articles