Tuesday, December 30, 2025

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു ; യൂണിഫോം പരിഷ്കരണം ഉടൻ നടപ്പാക്കും

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കിയാണ് നൽകുക. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. യൂണിഫോം പരിഷ്കരണം ഉടൻ നടപ്പാക്കും.

പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. ഇതിനായി 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറിയിട്ടുണ്ട്.

നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ്. ഇപ്പോഴുള്ള നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളായിരുന്നു ആവശ്യപ്പെട്ടത്.

Related Articles

Latest Articles