ജനങ്ങളുടെ പ്രശ്നം മനസിലാക്കാൻ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇടത് സർക്കാരിന്റെ നവകേരള സദസ് ആരംഭിച്ചിരിക്കുന്നത്. ഇടത് സർക്കാരിലെ മുഴുവൻ മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി മന്ത്രിസഭ ഒന്നടങ്കം നവകേരള സദസിന് എത്തുന്നതിനാൽ കവിഞ്ഞ ജനപങ്കാളിത്തംകൊണ്ട് ഇതും ഏറെ ശ്രദ്ധേയമാകുമെന്നുമാണ് കമ്മികൾ കരുതിയതെങ്കിലും അവിടെയും തെറ്റി.
കണ്ടല്ലോ… പതിവുപോലെ കമ്മികളുടെ പരിപാടികൾക്ക് പങ്കെടുക്കാൻ ആളില്ല. വലിയ പ്രചാരണവുമായിട്ടായിരുന്നു നവകേരള സദസ് ആരംഭിച്ചത്. എന്നാൽ പതിവ് പോലെ നവകേരള സദസിനും ആളെ കിട്ടാത്ത അവസ്ഥയാണ്. അതേസമയം, സി.പി.എമ്മിന്റെ പരിപാടികളില്ലെല്ലാം ആളെക്കൂട്ടാൻ കുടുംബശ്രീ അംഗങ്ങളെയും മറ്റും ഭീഷണിപെടുത്താറുണ്ട്. എന്നാൽ ഈ പരിപാടിക്ക് കുടുംബശ്രീ ചേച്ചിമാരേയും കാണാനില്ലല്ലോ എന്നാണ് ഉയർന്നു വരുന്ന പരിഹാസം. മുഖ്യന്റെയും പരിവാരങ്ങളുടെയും തള്ള് കേൾക്കാൻ കസേരകൾ മാത്രം എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. കൂടാതെ, സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന നവകേരള സദസിൽ ലഭിച്ച ജനങ്ങളുടെ പരാതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാസർഗോഡ് അസംബ്ലി മണ്ഡലത്തിലെ ചെങ്കള പഞ്ചായത്തിലെ ആലമ്പാടി മിനി എസ്റ്റേറ്റിൽ ഇന്നലെ നടത്തിയ നവകേരള സദസിൽ ലഭിച്ച പരാതികളാണ് വാരിവലിച്ച് താഴെയിട്ട നിലയിലാണ് കണ്ടെത്തിയത്. രണ്ടാം നമ്പർ കൗണ്ടറിന് സമീപമാണ് സാധാരണക്കാരായ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനസദസ് സംഘടിപ്പിച്ച് ജനങ്ങളിലേക്ക് മന്ത്രിമാർ നേരിട്ടെത്തുന്നുവെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ, പരാതികൾ മന്ത്രിമാർ നേരിട്ട് സ്വീകരിക്കാറില്ല. സദസിൽ തയാറാക്കിയ കൗണ്ടറുകളിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും നിഷേധനമാക നിലപാടാണ് ഇതിലൂടെ പുറത്ത് വരുന്നത്.