തിരുവനന്തപുരം: വാഗ്ദാനങ്ങൾക്ക് വിരുദ്ധമായി ഈ മാസവും ശമ്പളം മുടങ്ങിയ കെ എസ് ആർ ടി സി യിൽ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ കടുത്ത സമരമാർഗങ്ങളിലേക്ക് കടക്കുന്നു. KST എംപ്ലോയീസ് സംഘ് (BMS) ൻറെ നേതൃത്വത്തിൽ പ്രക്ഷോഭത്തിൻ്റെ ആദ്യപടിയായി 21-05-2022 ശനി കേരളത്തിലെ എല്ലാ മന്ത്രി മന്ദിരങ്ങളിലേക്കും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് അന്ന് രാവിലെ 11 മണിക്ക് പട്ടണി മാർച്ചും നടത്തും.
ശമ്പളം നൽകാനുള്ള തുക കണ്ടെത്താൻ മാനേജ്മെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലും കെ സ്വിഫ്റ്റിന് സി എൻ ജി ബസ് വാങ്ങാൻ സർക്കാർ 455 കോടി അനുവദിച്ചതിൽ തൊഴിലാളികൾക്ക് വലിയ അമർഷമുണ്ട്. ശമ്പളവും പെന്ഷനും നൽകാനായി സർക്കാർ നൽകിയ ഗ്രാൻറ് ഒന്നിനും തികയാത്ത അവസ്ഥയിലാണ്. ബാക്കി തുക സമാഹരിക്കാൻ മാനേജ്‌മെന്റിന് മുന്നിൽ ഇതുവരെ വഴിയൊന്നും തുറന്നിട്ടുമില്ല. അനിശ്ചിതകാല സമരത്തെ കുറിച്ച് സംഘടനകൾ ചിന്തിച്ചു തുടങ്ങിയതും. ഇടത് തൊഴിലാളി സംഘടനകൾ പോലും സർക്കാരിനെ വിമർശിക്കുന്നതും വിലയിരുത്തുമ്പോൾ സംസ്ഥാനത്തെ പൊതുഗതാഗതം താമസിയാതെ കട്ടപ്പുറത്താകും

