Saturday, September 19, 2026

വോട്ട് കൂടുതല്‍ നല്‍കുന്ന ബൂത്തിന് 25001രൂപ പാരിതോഷികം നൽകുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടന; ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് പരാതി

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമതോമസിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോക്സോ കളമശ്ശേരി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001രൂപ പാരിതോഷികമായി നല്‍കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.

കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം. 25001രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് ബോക്സോയുടെ ആവശ്യം.

Related Articles

Latest Articles