Tuesday, May 14, 2024
spot_img

വരുന്നു കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ ! വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ എംഡിക്ക് നിർദേശം

കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ച് മിതമായ ചെലവിൽ പരിശീലനം നൽകാനുള്ള പദ്ധതി ഗതാഗത വകുപ്പ് ഉടൻ നടപ്പിലാക്കിയേക്കും. കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ–അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേകെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലന കേന്ദ്രങ്ങൾ നിലവിൽ വരും. ഇപ്പോഴത്തേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ ഈ കേന്ദ്രങ്ങളിൽ കഴിയും.

വിഷയത്തിൽ വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകി.അത്യാധുനിക സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.

Related Articles

Latest Articles