Thursday, May 2, 2024
spot_img

ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ് എത്തുന്നത് വരെ കാക്കാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ട് കൊടുത്ത് വി. മുരളീധരൻ; കേന്ദ്രമന്ത്രി യാത്ര തുടർന്നത് സുരക്ഷ അകമ്പടി ഇല്ലാതെ

ആനാട് : നെടുമങ്ങാട് വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആംബുലൻസ് വരുന്നത് വരെ കാക്കാതെ പൈലറ്റ് വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ.

തെങ്കാശിയിലെ പാർട്ടി പരിപാടികൾക്ക് ശേഷം നെടുമങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ആനാട് ഭാഗത്ത് എത്തിയപ്പോൾ വാഹനാപകടം നടന്നത് അദ്ദേഹം കാണുന്നത്. ഉടൻ തന്നെ വാഹനം നിർത്തിയ അദ്ദേഹം പുറത്തിറങ്ങുകയും കാര്യങ്ങൾ ആരായുകയും ചെയ്തു. ആംബുലൻസ് വരുന്നത് വരെ കാത്തിരിക്കാതെ എത്രയും വേഗം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ അദ്ദേഹം നിർദേശം നൽകി. തന്റെ പൈലറ്റ് വാഹനത്തെ അദ്ദേഹം ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഉടൻ പരുക്കേറ്റവരെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സുരക്ഷ അകമ്പടി ഇല്ലാതെയാണ് കേന്ദ്രമന്ത്രി യാത്ര തുടർന്നത്.

Related Articles

Latest Articles