Tuesday, January 6, 2026

എസ്എൻ കോളേജിൽ കെ എസ് യു – എസ്എഫ്ഐ പ്രവർത്തകൻ തമ്മിൽ ഏറ്റുമുട്ടി ; നാല് പേർക്ക് പരിക്ക്

കണ്ണൂർ : എസ് എൻ കോളേജിൽ കെ എസ് യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടയിൽ നാല് പേർക്ക് പരിക്കേറ്റു. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നി രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് നേതാക്കൾ ആരോപിച്ചത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ സംഘർഷം നടന്നിരുന്നു . എസ് എൻ ജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ ബാക്കിയാണ് കണ്ണൂർ എസ് എൻ കോളേജിലുണ്ടായതെന്നാണ് കരുതുന്നത്.

Related Articles

Latest Articles