Friday, May 17, 2024
spot_img

ഇന്ധന സെസ് അടക്കം നികുതി വർദ്ധനവ് പിന്‍വലിക്കില്ല; തുർക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി വകയിരുത്തി; ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : ഭൂകമ്പം കശക്കിയെറിഞ്ഞ തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് നിയമസഭയിൽ ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അതെ സമയം സംസ്ഥാനത്തിലുയരുന്ന പ്രതിഷേധപ്രകടനങ്ങൾ വകവയ്ക്കില്ല എന്നറിയിച്ച് ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ധനമന്ത്രി തള്ളി. ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ല എന്ന് സ്ഥിരീകരിച്ചു.

ബജറ്റില്‍ കൂടുതൽ പ്രഖ്യാപനങ്ങളും മന്ത്രി നടത്തിയിട്ടുണ്ട് .

പുതിയ പ്രഖ്യാപനങ്ങൾ;

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി, അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 5 കോടി, അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചു കോടി,പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് ഒരുകോടി, സ്‌കൂളുകളില്‍ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി

Related Articles

Latest Articles