Wednesday, December 31, 2025

യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് രൂപീകരണം; ആര്യയെ സഹപാഠികള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെ രൂപീകരിച്ച കെഎസ്‌യു യൂണിറ്റിന്റെ ഭാരവാ​ഹിയായതിന് പെണ്‍കുട്ടിയെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയ്ക്ക് നേരെയാണ് സഹപാടികളുടെ നീക്കം.

കുടപ്പനക്കുന്ന് സ്വദേശിയും യൂണിവേഴ്സിറ്റി കോളജിലെ ബിഎസ്‌സി ബോട്ടണി അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ ആര്യയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തയുടന്‍ ക്ലാസിലെ വാട്സ്‌ആപ്പ് ​ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് ഭാരവാഹികളെയും കോളജിലെ കെഎസ് യു പ്രവര്‍ത്തകരെയും മാനസികമായി തളര്‍ത്താനുള്ള എസ്‌എഫ്‌ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു പ്രതികരിച്ചു.

Related Articles

Latest Articles