തിരുവനന്തപുരം:തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകന്
മർദ്ദനം.എംഎല്‍എ സച്ചിന്‍ദേവിന്‍റെ പഴ്സനല്‍ സ്റ്റാഫ് മർദിച്ചെന്നാണ് പരാതി.എട്ടാം തീയതി ആര്യയുടെ വീടിനു മുന്നില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകന്‍ എസ്.കെ.അരുണിന് മര്‍ദനമേറ്റിരുന്നു.
മര്‍ദിച്ചവരില്‍ സച്ചിന്‍ദേവിന്‍റെ സ്റ്റാഫ് അംഗം അബിന്‍ സത്യനുമുണ്ട് എന്നു കാണിച്ച് എം.വിന്‍സന്‍റ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന പഴ്സനല്‍ സ്റ്റാഫ് അംഗം ചെയ്തത് ക്രിമിനല്‍ കുറ്റവും ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

