Wednesday, December 31, 2025

ജലീലിന് ഇ.ഡിയുടെ ക്ലീൻ ചിറ്റില്ല: വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെൻ്റ് മേധാവി; ഇ.പി.ജയരാജന്റെ മകനും അന്വേഷണ പരിധിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻ്റ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കി. പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ.പി.ജയരാജന്റെ മകനും അന്വേഷണ പരിധിയിൽ ആണെന്ന് ഇ.ഡി അറിയിച്ചു.

അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന് സൂചന. ജലീലിൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.

വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. യുഎഇയിൽ നിന്ന് ഖുർആൻ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

Related Articles

Latest Articles