Saturday, May 18, 2024
spot_img

സിഇടിയിൽ ചോദ്യപേപ്പർ വലിച്ചെറിഞ്ഞ് കെഎസ് യു പ്രവർത്തകർ, ലാത്തിവീശി പോലീസ്; തത്വമയി എക്സ് ക്ലൂസിവ്; വീഡിയോ കാണാം

തിരുവനന്തപുരം: ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ സാങ്കേതിക സർവ്വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെഎസ് യു പ്രതിഷേധം. പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോവിഡ് നിയന്ത്രണങ്ങൾ പോലും കാറ്റിൽ പറത്തിയാണ് പ്രവർത്തകർ കോളേജിന് മുന്നിൽ തടിച്ചുകൂടിയത്. പ്രവർത്തകരെയെല്ലാം പോലീസ് അടിച്ചൊതുക്കുകയായിരുന്നു.

എന്നാൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് നേരത്തെതന്നെ സാങ്കേതിക സർവ്വകലാശാല അറിയിച്ചിരുന്നു. പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സർവ്വകലാശാലയുടെ വിശദീകരണം. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നും സർവ്വകലാശാല അറിയിച്ചു.

ഓഫ് ലൈനായിട്ടാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷകള്‍ നടത്തുന്നത്. വിദ്യാർത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സർവ്വകലാശാലകള്‍ക്കു കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ സാങ്കേതിക സർവ്വകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സർവ്വകലാശാല ആരോപിക്കുന്നത്.

https://twitter.com/TatwamayiNews/status/1418092929260814336

അതേസമയം തിരുവനന്തപുരം സാങ്കേതിക സർവകലാശാലയിൽ നടന്നുവരുന്നത് നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകൾക്കെതിരെ വിദ്യാർഥികളിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുവാൻ വിദ്യാർഥികൾക്ക് നേരത്തെ തന്നെ സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ സർവകലാശാലയിൽ ഉൾപ്പെടെ കേരളത്തിലെ ഇതര സർവകലാശാലകളിൽ ഓഫ്‌ലൈൻ പരീക്ഷകൾ സുഖമായി നടക്കുമ്പോൾ സാങ്കേതിക സർവകലാശാലയിൽ മാത്രം പരീക്ഷകൾ തടസ്സപ്പെടുത്താൻ ബഹിഷ്കരിക്കാനും വിദ്യാർഥികളെ ചിലർ പ്രേരിപ്പിക്കുകയാണ് എന്നും സർവ്വകലാശാല വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ശരി എന്ന് തെളിയിക്കുന്നതാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും പാലിക്കാതെയുള്ള കെഎസ്‌യു വിന്റെ പ്രതിഷേധം.


വിവിധ സെമസ്റ്ററുകളിലായി ഒരു ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് പരീക്ഷ എഴുതാൻ കഴിയുന്ന കുറ്റമറ്റ പ്രോക്ടർഡ് ഓൺലൈൻ പരീക്ഷ സംവിധാനം നിലവിൽ വരുന്നതുവരെ പരീക്ഷകൾ മാത്രമേ കഴിയുകയുള്ളൂ. ഹൈക്കോടതി ഉൾപ്പെടെ ഓഫ്‌ലൈൻ പരീക്ഷകളുമായി മുന്നോട്ടു പോകാൻ സർവകലാശാലയ്ക്ക് അനുമതി നൽകിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles