Saturday, April 20, 2024
spot_img

വേറെ വഴിയില്ലല്ലോ… കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയോട് കൂട്ടുകൂടാന്‍ കുമാരസ്വാമി

ബംഗളൂരു: ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ അവരെ പിന്തുണക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകിയില്‍ ഡിസംബര്‍ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമി ബിജെപിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

മഹാരാഷ്ട്രയിലെ വികസനങ്ങളെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത് ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് ശിവസേന. ഇന്ന് കോണ്‍ഗ്രസ് അവരോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. ശേഷം എല്ലാവരും ബിജെപിയുമായി തൊട്ടടുത്ത പാര്‍ട്ടി എന്ന തരത്തില്‍ ജെഡിഎസിലേക്ക് വിരല്‍ ചൂണ്ടുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ബിജെപിയുടേത് മൃദു ഹിന്ദുത്വ സമീപനമാണ്. അവിടെ ശിവസേനയുടേത് തീവ്ര ഹിന്ദുത്വമാണ്. കോണ്‍ഗ്രസ് തീവ്ര ഹിന്ദുത്വത്തോടൊപ്പമാണ് കൂട്ടുകൂടുന്നത്. അതിലും ഭേദം മൃദു ഹിന്ദുത്വം സ്വീകരിക്കുന്ന ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles