Friday, April 26, 2024
spot_img

കുമ്മനം രാജശേഖരന്‍ നാളെ ശബരിമലയിലേക്ക്

തിരുവനന്തപുരം : ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ ശബരിമലയിലേക്ക് . രാവിലെ അഞ്ച് മുപ്പതോടെ കുമ്മനം ദർശനത്തിനായി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം .

ഇതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചിരുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Related Articles

Latest Articles