Saturday, December 27, 2025

കുമ്മനത്തിന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന് കോവിഡ് സ്ഥിരീകരിച്ചു തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്മനത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി യാത്രയിലായിരുന്ന അദ്ദേഹത്തോട് അടുത്ത സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും അവർ സൂചിപ്പിച്ചു.

Related Articles

Latest Articles