തിരുവനന്തപുരം : നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി നിലകൊള്ളാന്‍ തോല്‍വി തനിക്കൊരു തടസ്സമല്ലെന്ന് കുമ്മനം രാജശേഖരന്‍ . തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നന്ദി അറിയിച്ചു .
തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വേളയില്‍ ഒട്ടനവധി സമ്മതിദായകരെ നേരില്‍ കാണാന്‍ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ എന്തു ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുമെന്നുള്ള വാഗ്ദാനം പാലിക്കും .
തോല്‍വി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .വിജയം വരിച്ച എല്ലാവര്‍ക്കും അദ്ദേഹം ആശംസകളും അറിയിച്ചു.

