Tuesday, September 22, 2026

ജയ് ശ്രീറാം വിളിയോട് അടൂര്‍ ഗോപാലകൃഷ്ണന് അസഹിഷ്ണുത: കുമ്മനം

തിരുവനന്തപുരം: ജയ് ശ്രീറാം വിളിയോട് അടൂര്‍ ഗോപാലകൃഷ്ണന് അസഹിഷ്ണുതയെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് അടൂരിന് വിരോധമെന്ന് അറിയില്ല.രാമനെ അടൂര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗീയമായി ഉപയോഗിച്ചു.

ആള്‍ക്കൂട്ട ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രീരാമമന്ത്രം ഉപയോഗിച്ചത് ശരിയായില്ല. ആള്‍ക്കൂട്ട ആക്രമണത്തെയും ജയ്ശ്രീറാം വിളിയെയും കൂട്ടിക്കെട്ടരുത്. ഗോപാലകൃഷ്ണന്‍റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Related Articles

Latest Articles