ബെംഗളുരു: കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നത്.
യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ജെ ഡി എസും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. അടുത്തമാസം ഒന്നിന് പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും.

