Sunday, May 5, 2024
spot_img

പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി തുർക്കി; ഇരുരാജ്യങ്ങൾക്കും അന്ത്യശാസനവുമായി ഇന്ത്യൻ എംബസി

ലണ്ടൻ: പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി തുർക്കി. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം നടക്കുന്നത്. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും 2000 കശ്മീരികളുടെ അനുഭവമാണ് പഠന റിപ്പോർട്ടായി ചർച്ച ചെയ്യുന്നതെന്നുമാണ് തുർക്കിയുടെ വാദം. ആഗോള തലത്തിൽ മുസ്ലീം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് വാദം.

ജമ്മുകശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്‌ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് തുർക്കിയുടെ ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പോലീസ് വാർ ക്രൈം വിഭാഗത്തിനാണ് ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് അപേക്ഷ നൽകിയിരിക്കുന്നത്.
ഇതിന് കുടപിടിക്കാൻ സ്റ്റോക് വൈറ്റ് ഇന്റർനാഷണൽ ലോ ഫേം എന്ന സംഘടനയാണ് ഇസ്താൻബുൾ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അതേസമയം അന്താരാഷ്‌ട്രതലത്തിൽ ഇസ്ലാമിക വിഷയത്തിൽ പാകിസ്താൻ കൂട്ടുപിടിച്ചിരിക്കുന്നത് തുർക്കിയെയാണ്

എന്നാൽ തുർക്കിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ എംബസി രംഗത്തെത്തി. പാകിസ്ഥാൻ സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണിതെന്നും എംബസി അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം യമനിലെ ഇസ്ലാമിക ഭീകരർക്കെതിരെ സൗദിയും യു.എ.ഇയും നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഇതേ സംഘടന രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles