തിരുവനന്തപുരം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ദുരൂഹതയെന്ന് പോലീസ്. മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
ജിയയുടെ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ടായിരുന്നു. കൂടാതെ കഴുത്തില്‍ നഖത്തിന്റെ പാടുകളും കണ്ടെത്തി. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു അന്തേവാസിനിയും ജിയ റാം ജിലോട്ടും തമ്മിൽ തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു.

