Monday, November 16, 2026

ജാതി അധിക്ഷേപം: തോമസ് കെ തോമസിന് കുരുക്ക് മുറുകും,കേസ് ഡി.വൈ.എസ്.പി അന്വേഷിക്കും, പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും

എൻസിപി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡി.വൈ.എസ്.പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡി.വൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് ചട്ടം

കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എൻസിപി യോഗത്തിൽ പങ്കെടുത്തവരുടെ മൊഴി രേഖപ്പെടുത്തും. അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന വീഡിയോയുടെ പൂർണരൂപവും പോലീസ് ശേഖരിക്കും. ഇതിന് ശേഷമാകും എംഎൽഎയെയും ഭാര്യയെയും ചോദ്യം ചെയ്യുക.

Related Articles

Latest Articles