Sunday, October 18, 2026

പാകിസ്ഥാനെ യു എന്നിൽ അടിച്ചിരുത്തി വീണ്ടും വിദേശകാര്യമന്ത്രി ജയശങ്കർ

വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. അൽ ഖായിദ ഭീകരൻ ഒസാമ ബിൻ ലാദന് ആതിഥ്യം നല്‍കിയ, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് രക്ഷാസമിതിയിൽ ധർമപ്രഭാഷണം നടത്താൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ആഞ്ഞടിച്ചു. രക്ഷാസമിതിയിൽ ചർച്ചയ്ക്കിടെ പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് ജയ്ശങ്കറിന്റെ വിമർശനം.

‘‘ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്നതരത്തിലുള്ള ചോദ്യം ഉയർത്തരുത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് സ്‌പോൺസർഷിപ്പ് നൽകുന്ന കാര്യത്തിനും അത് ബാധകമാണ്. ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ ഒരു യോഗ്യതയുമില്ല’’– ജയ്ശങ്കർ പറഞ്ഞു. മഹാമാരിയോ കാലാവസ്ഥാ വ്യതിയാനമോ സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മുടെ കാലത്തെ പ്രധാന വെല്ലുവിളികളോടുള്ള ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കും യുഎന്നിന്റെ വിശ്വാസ്യതയെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles