കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യകൂടിക്കാഴ്ച എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
കുട്ടനാട് സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചത് സുഭാഷ് വാസുവാണ്. ബിഡിജെഎസ് എസ്എന്‍ഡിപി നേതൃത്വങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി സുഭാഷ് വാസു മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പ് വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. വിമത നീക്കത്തിനിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ സുഭാഷ് വാസു തന്നെ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹവും നിലവിലുണ്ട്. ഈ സാഹചര്യങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.
കുട്ടനാട് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി വേണോ, പൊതുസമ്മതനായ ആള്‍ വേണോ എന്ന കാര്യത്തിലായിരുന്നു പ്രാഥമിക ചര്‍ച്ചയെന്നാണ് വിവരം. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി കുട്ടനാട്ടില്‍ എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുമെന്നാണ് ചര്‍ച്ചക്ക് ശേഷം നേതാക്കളുടെ പ്രതികരണം.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…