Saturday, December 27, 2025

ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവാസികൾ; നാടുകടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ കുവൈറ്റില്‍ പ്രതിഷേധിച്ച പ്രവാസികള്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

കുവൈറ്റിലുള്ള പ്രവാസികള്‍ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത്തരത്തിലെ നടപടി.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ്‌ ചെയ്യാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.

Related Articles

Latest Articles