Saturday, May 18, 2024
spot_img

ബംഗ്ലാദേശിനെതിരെ ഏക ഗോൾ വിജയവുമായി കുവൈത്ത് സാഫ് കപ്പ് ഫൈനലിൽ; രണ്ടാം സെമിയിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടുന്നു

ബെംഗളൂരു : സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് ഫൈനലില്‍ കടന്നു. ഇന്ന് നടന്ന ഒന്നാം സെമിയില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കുവൈത്ത് കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിതസമയത്ത് ഗോള്‍ കണ്ടെത്തുന്നതിൽ രണ്ട് ടീമുകളും പരാജയപ്പെട്ടപ്പോൾ അധികസമയത്ത് അബ്ദുള്ള അല്‍ ബുലോഷിയാണ് കുവൈത്തിന്റെ വിജയ ഗോള്‍ നേടിയത്.

രണ്ടാം സെമിയിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടുകയാണ്. ഈ മത്സര വിജയിയെയാകും കുവൈത്ത് ഫൈനലിൽ നേരിടുക. നിലവിൽ 36 മിനിട്ടുകൾ പിന്നിടുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിലാണ്.

Related Articles

Latest Articles