Saturday, April 27, 2024
spot_img

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; സുരേഷ് വെള്ളിമംഗലം പ്രസിഡന്‍റ്

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ യു ഡബ്ല്യു ജെ ജില്ലാ  കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസിഡന്‍റായി സുരേഷ് വെള്ളിമംഗലത്തെയും (ദേശാഭിമാനി) സെക്രട്ടറിയായി ബി അഭിജിത്തിനെ (എസിവി) തെരഞ്ഞെടുത്തു. അനുപമ ജി നായര്‍ (കൈരളി ടിവി) ആണ് ട്രഷറര്‍.

ജസ്റ്റിന തോമസ് (മനോരമ ന്യൂസ്), ജോയ് നായര്‍ (ന്യൂസ് 18) എന്നിവരെ  വൈസ് പ്രസിഡന്‍റുമാരായും ഒ. രതി (കേരള കൗമുദി), ജി എസ് ഗോപീകൃഷ്ണന്‍ (കൗമുദി ടിവി) എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജെ ആര്‍. ശ്രീജ  (അമൃത ടിവി)., എസ് കെ. ജലജകുമാരി (ദേശാഭിമാനി), ബി ദിലീപ് കുമാര്‍ (24 ന്യൂസ്), സി ആര്‍ ശരത്ത്  (ന്യൂസ് 18), ജി അരുണ്‍ (മംഗളം), ടി. ശിവജികുമാര്‍ (സിറാജ്),  എന്‍ എസ് ജുഗുനുകുമാര്‍ (ന്യൂ ഏജ്), ബിജു ഗോപിനാഥ് (ഇ ടിവി ഭാരത്) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Related Articles

Latest Articles