Sunday, May 5, 2024
spot_img

ബംഗാളിൽ ദുർഗാപൂജ നടന്നിരിക്കും; ദീദിയെ വെല്ലുവിളിച്ച് അമിത് ഷാ

കൊൽക്കത്ത: ബംഗാളിൽ ദുർഗാപൂജയും , സരസ്വതീ പൂജയും യാതൊരു തടസ്സങ്ങളും കൂടാതെ മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കൊൽക്കത്തയിൽ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായ ദുര്‍ഗ പൂജയ്ക്കായി തെരുവുകളില്‍ പന്തലുകള്‍ തുറക്കുക തന്നെ ചെയ്യും . നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മമത എപ്പോഴും ഓർക്കണം .

പൂജ തടസപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ അതു ചെയ്തു കാണിക്കണം . അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു .കഴിഞ്ഞ വർഷം ദുർഗാപൂജ നടത്തുന്നത് മമത സർക്കാർ വിലക്കിയിരുന്നു .ഒക്ടോബർ 11 ന് വിജയദശമിയും തൊട്ടടുത്ത ദിവസം മുഹറവും വരുന്നതിനാൽ സാമുദായിക ലഹളയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദുർഗാപൂജ ആഘോഷം ഭീർഭൂമിൽ തുടർച്ചയായ നാലാം വർഷവും നിരോധിച്ചത്.

പിന്നീട് മമത സർക്കാരിന്റെ തീരുമാനം ബംഗാൾ ഹൈക്കോടതി റദ്ദാക്കി . സംസ്ഥാന സർക്കാർ പക്ഷപാതപരമായാണ് പെരുമാറിയതെന്നും ഇരു സമുദായങ്ങൾക്കും ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു . ഒരു സമൂഹത്തിന്റെ ആഘോഷത്തെ മാത്രം നിരോധിക്കുമ്പോഴാണ് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles