Sunday, May 12, 2024
spot_img

കെ വി തോമസിന് നൽകാൻ പണമുണ്ട് പെൻഷൻ നൽകാൻ പണമില്ല , അതാണ് പിണറായി സർക്കാർ|K V THOMAS

എന്ത് ഉദ്ദേശിച്ചാണ് പിണറായി വിജയൻ സംസ്ഥാന സർക്കാർ കടക്കെണിയിൽ ആണെന്ന് പറയുന്നതെന്ന് അറിയില്ല , എന്നാൽ പിണറായിയുടെ ദൂർത്തിനും മറ്റു കാര്യങ്ങൾക്കും പിണറായി സർക്കാർ ചിലവാക്കുന്നത് ലക്ഷങ്ങളും കോടികളുമാണ്.അപ്പൊ എന്ത് അർത്ഥത്തിലാണ് പിണറായി പണമില്ലാതെ മുടിഞ്ഞിരിക്കുകയാണ് എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല , അതിനൊരു ഉദാഹരണമാണ് ഇപ്പോൾ കെ വി തോമസിന് നൽകിയ ഓണറേറിയം, സംസ്ഥാന സർക്കാർ ഇത്രയും പ്രതിസന്ധി നേരിടുകയാണ് എന്ന് പറയുമ്പോഴും കെ വി തോമസിന് ഓണറേറിയമായി 12.5 ലക്ഷം രൂപ അനുവദിച്ചാണ് പിണറായി സർക്കാർ ഉത്തരവിറക്കിയത് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിക്കുന്നതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ആണ് പിണറായി സർക്കാർ പണം അനുവദിച്ചത് .കെവി തോമസിൻ്റെ നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് കെവി തോമസ് കോൺ​ഗ്രസ് വിട്ടത്. കെവി തോമസ് കോൺഗ്രസ് വിട്ട സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ ആരംഭിക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി അദ്ദേഹം പ്രചരണം നടത്തി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ് കെവി തോമസ്. യുപിഎ സർക്കാരിൻ്റെ കാലത്ത് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായിരുന്ന പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ പ്രൊഫ കെവി തോമസിനായി കേരള സർക്കാർ നിയമിച്ചിട്ടുണ്ട്. ജൂൺ മാസം വരെയുള്ള ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. കെ വി തോമസിന് നേരത്തെ ഓണറേറിയം അനുവദിച്ചത് വൻ വിവാദമായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസിന് വിചിത്ര നിലപാട് വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. തൃക്കാക്കരയിൽ ഇടതുസ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും എന്നാൽ കോൺഗ്രസ് പാർട്ടി വിടില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുകയാണ് പ്രധാനം. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ വികസനത്തിൻ്റെ കാര്യത്തിൽ പ്രകീർത്തിച്ചത് ശരിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്ന് കെ വി തോമസ് വ്യക്തമാക്കി. ഈ നിലപാടിൽ മാറ്റമില്ലെന്നും നല്ലതിനെ നല്ലതെന്ന് പറയാൻ തന്നെ ശീലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസനകാര്യത്തിലും സർക്കാരിൻ്റെ പ്രവർത്തനം മികച്ചതാണെന്ന് തുറന്നു പറഞ്ഞതു കൊണ്ട് കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് അന്ന് ചോദ്യം ഉന്നയിച്ചിരുന്നു. തൻ്റേത് ഒരു കോൺഗ്രസ് സംസ്‌കാരമാണെന്നും അതുകൊണ്ട് ഒരിക്കലും താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു പാർട്ടിയിലേക്കുമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് ശരിയുടെ പക്ഷത്താണെന്നും കെ വി തോമസ് വ്യക്തമാക്കി. കാലങ്ങളായി തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ തന്നെ മാറ്റി നിർത്തുകയായിരുന്നുവെന്നും എന്നിട്ടും താൻ അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തൊക്കെ പറഞ്ഞതിന് ശേഷമായിരുന്നു കെ വി തോമസിന്റെ ചുവടു മാറ്റം

Related Articles

Latest Articles