Sunday, April 28, 2024
spot_img

സുവർണ്ണ ലക്ഷ്മി പ്രഭയിൽ തിരുവട്ടാർ ആഞ്ജനേയ സ്വാമി ക്ഷേത്രം ; ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആഞ്ജനേയ സവിധത്തിൽ സ്വർണ്ണ മഹാലക്ഷ്മി പ്രതിഷ്ഠ

തിരുവട്ടാർ : തിരുവട്ടാർ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ സ്വർണ്ണ മഹാലക്ഷ്മി പ്രതിഷ്ഠ നടന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ക്ഷേത്രം മുഖ്യ രക്ഷാധികാരി ശ്രീ ആഞ്ജനേയ സിദ്ധർ സ്വാമികൾ പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് അധികാരി ബ്രിന്ദാ ശ്രീകുമാർ ,എക്സൽ സ്കൂൾ മാനേജിങ് ഡയറക്ടർ ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മുട്ടറുത്തൽ വഴിപാടിലൂടെ പ്രസിദ്ധിനേടിയ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ തമിഴ്‌നാട് ,കേരളം ,കർണ്ണാടക ,ആന്ധ്രാ എന്നിവിടങ്ങളിൽനിന്നായി ആയിരകണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. ഭക്തരുടെ ഏതുവിധ തടസ്സങ്ങൾക്കും പരിഹാരമേകുന്ന മുട്ടറുത്തൽ ചടങ്ങ് എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെയും വൈകുന്നേരം 04.30 മുതൽ രാത്രി 8 മണിവരെയുമാണ് നടക്കുന്നത്.

ഇതുകൂടാതെ എല്ലാ വ്യാഴാഴ്ചയും മഹാവിഷ്ണു സുദർശനമൂർത്തിപൂജയും എല്ലാ മാസവും ആയില്യം പ്രദോഷം എന്നിവയ്ക്ക് വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. അത്ഭുതസിദ്ധികൊണ്ട് കീർത്തികേട്ട ക്ഷേത്രത്തിലേക്ക് വിവിധഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് ദർശനത്തിനായി എത്തുന്നത്.

Related Articles

Latest Articles