Saturday, January 10, 2026

മേപ്പാടി പോളി ടെക്നിക്‌ കോളേജിൽ മോഷണം പോയ ലാബ് ഉപകരണം എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ;പരാതിയിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ കേസ്

വയനാട്:മേപ്പാടി പോളി ടെക്നിക്‌ കോളേജിൽ മോഷണം പോയ ലാബ് ഉപകരണം കണ്ടെത്തി. എംഎസ്‌എഫ്‌ പ്രവർത്തകരുടെ മുറിയിൽ നിന്നുമാണ് ഉപകരണം ലഭിച്ചത്.എംഎസ്‌എഫ്‌ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറി രശ്‌മിലിന്റെയും കോളേജ്‌ യൂണിയൻ ചെയർമാൻ എൻ എച്ച്‌ മുഹമ്മദ്‌ സാലിമിന്റെയും താമസ സ്ഥലത്ത് നിന്നാണ്‌ പോലീസ്‌ റെയ്‌ഡിൽ തൊണ്ടിമുതൽ കണ്ടെത്തിയത്‌.

കോളേജിൻ്റെ പരാതിയിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പോലീസ് കേസെടുത്തു. കോളേജിലെ ലാബിൽ നിന്ന്‌ മോഷണം പോയ ഫങ്‌ഷൻ ജനറേറ്ററാണ് കണ്ടെത്തിയത്.

Related Articles

Latest Articles